Thursday, April 6, 2023

ആ രാത്രി | Spiritual Article | Jesus and Apostles


 ആ പന്ത്രണ്ടു പേരുടെ കാര്യം മാത്രം എടുക്കാം... "ഇടയനെ അടിക്കും ആടുകൾ ചിതറും"  (വി. മത്താ 26:31)എന്ന് അലെർട് കൊടുത്തിട്ടും അതിനെ വക വെക്കാതെ, വർത്തമാനകാലം മനസ്സിലാകാതെ  പോയെന്നാണ് അവരുടെ ആദ്യത്തെ തെറ്റ്. ഏകദേശം  3 വർഷക്കാലം ഒരുമിച്ചു നടന്ന്, ഭക്ഷണം കഴിച്ച, കഥ കേട്ട്, ഉറങ്ങി, പട്ടിണി കിടന്ന്, ഓരോരോ പ്രശനങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷിച്, ഒരുമിച്ചു പ്രാർത്ഥിച്ചു, അങ്ങനെ ഒരു ഇന്റിമസി വന്നേക്കാവുന്ന കാലമൊക്കെ കഴിഞ്ഞു... എന്നിട്ടും ആ രാത്രിയിൽ അവർ അവനെ ഉപേക്ഷിച്ചു. ഒരുവൻ കൃത്യമായി തള്ളി പറഞ്ഞു.... അറിയുകയില്ല.... വേറെ ഒരുവൻ പണത്തിനു വേണ്ടി, (ഇന്നത്തെ വിനിമയ നിരക്കിൽ ഏകദേശം  1500 രൂപയ്ക്കുവേണ്ടി) ഒറ്റുകൊടുത്തു. ആത്മീയ വശം മാറ്റിനിർത്തി ആലോചിച്ചാൽ ആ നിമിഷങ്ങളിൽ ക്രിസ്തു പ്രകടിപ്പിച്ച മനോഭാവം എത്ര വലുതാണ്!. ഒരു ചെറിയ  ഒറ്റപ്പെടുത്തൽ പോലും താങ്ങാനാനാവാതെ ആളുകൾ കളി അവസാനിപ്പിക്കുന്ന കാലത്ത് ജീവിക്കുന്ന നമ്മുക്ക്  അവൻ പല്ലുപോലും കടിക്കാതെയാണ്  ആ രംഗത്തെ നേരിട്ടത് എന്ന് മനസ്സിലാക്കുമ്പോൾ അതിശയം തോന്നാറില്ലേ. ദൈവം എന്ന് വിശ്വസിച്ചിരുന്ന തങ്ങളുടെ ഗുരുവിനോട്, കഴിഞ്ഞ രാത്രിയിൽ  കാലുകൾ കഴുകിയവനോട്, എന്റെ ശരീരവും രക്തവും എന്ന് ഉരുവിട്ട് ഭക്ഷണം വിളമ്പിയവനോടു ഇങ്ങനെ ഒക്കെ ആണേൽ , പിന്നെ നമ്മളോട്, ഇത്രയ്ക്ക് ഒട്ടും quality പറയാൻ യാതൊരു അവകാശവും ഇല്ലാത്ത,  തരത്തിനു വാക്കും പ്രവർത്തിയും മാറ്റുന്ന, സ്വാർത്ഥമായി മാത്രം ചിന്തിക്കുന്ന  നമ്മളോട്, ചുറ്റുമുള്ളവർ ചെയ്യുന്നതിനെ അതിശയ പെടാൻ ഉണ്ടോ ? 


നന്ദി.