Friday, January 23, 2026

സാരമില്ല...


നിലനിൽപ്പിന് വേണ്ടി അവർ പറയുന്ന കള്ളങ്ങളെ നമുക്ക് മാപ്പാക്കാം.

പ്രവർത്തിയിൽ 100% പുണ്യവാന്മാർ അല്ലല്ലോ നമ്മൾ. ന്യായീകരിച്ചും വ്യാഖ്യാനിച്ചും, നിസ്സഹായതയും ദൗർബല്യങ്ങളും വിവരിച്ചും, നമ്മൾ നല്ല പിള്ള ചമഞ്ഞു നടക്കുന്നു എന്നല്ലേ ഉള്ളൂ. ശ്രമങ്ങൾ നിർത്തണ്ട, ഒടുവിൽ വാക്കും പ്രവർത്തിയും സുവിശേഷമായി മാറും.

എഴുതി വരുന്നത് അതിലേക്കാണ്. നിലനിൽപ്പിന് വേണ്ടി ആരെങ്കിലും നമ്മെ മോശമാക്കി ചിത്രീകരിച്ചാലും, നിനക്കാത്ത കാര്യങ്ങൾ പാണരുടെ പാട്ടുപോലെ പാടി നടന്നാലും, ബാഹ്യരൂപവും നടത്തവും കണ്ടിട്ട് അഹങ്കാരി എന്ന വിശേഷണം ചേർത്താലും, അതൊക്കെ അവരുടെ ദൗർബല്യമായും വീഴ്ചയായും കണ്ട് പൊറുക്കണം. ക്ഷമയിൽ മഹാത്മാഗാന്ധി ആയില്ലെങ്കിലും, പാവപ്പെട്ടവരുടെ ഗാന്ധി ആയിക്കൂടെ... മാപ്പ് കൊടുത്ത്, മനസ്സിന് കനമില്ലാതെ, ഒരു നിദ്ര തഴുകി തലോടുന്ന രാത്രികൾ നമുക്കും സംഭവിക്കട്ടെ.


സാരമില്ല, പോട്ടെ എന്ന് പറയാൻ കാണിക്കുന്ന മനസ്സുണ്ടേൽ നിങ്ങൾ മുത്താണ്.

Thursday, January 22, 2026

ഒരു മുത്തശി കഥ പോലെ വിചിത്രം.....

   ഒരു മുത്തശി കഥ പോലെ വിചിത്രം.....



സമ്മർ ഇൻ ബദലേഹം സിനിമയിൽ, ഡെന്നീസ് ന്റെ കഥാപാത്രം. ആമിയോട് പറഞ്ഞ് അവസാനിപ്പിക്കുന്ന സംഭാഷണ ശകലം ഇങ്ങനെയാണ്. എല്ലാം ഒരു മുത്തശി കഥ പോലെ വിചിത്രം.....


മുത്തശി കഥകളും പൈതൃകവും പാരമ്പര്യവും. കേട്ടുകേൾവി പോലുമില്ലാത്ത ജെൻസി കുട്ടികളുടെ ഈ കാലത്തിൽ, ഇത്തരം സംഭാഷണങ്ങൾ നമ്മിൽ കുറച്ചുപേർക്കു മാത്രമാണ് ഇന്നും നൊസ്റ്റാൾജിയ നൽകുന്നത്.

ഒരു കാലത്ത് നമ്മളും മുത്തശി കഥകളിലൂടെയാണ് ലോകത്തെ മനസ്സിലാക്കിയത്. ഉറങ്ങാൻ വേണ്ടി പറഞ്ഞ കഥകളല്ല അവ. ഉണർത്തുന്ന ചിന്തകളായിരുന്നു. ... ജീവിതത്തെക്കുറിച്ചുള്ള ചെറിയ പാഠങ്ങളായിരുന്നു.... 

നന്മയും തിന്മയും തിരിച്ചറിയാൻ,

ബന്ധങ്ങളുടെ വില അറിയാൻ,

മണ്ണിനോടും മനുഷ്യരോടും ചേർന്നു നിൽക്കാൻ

അവ നമ്മെ പഠിപ്പിച്ചു. 



പ്രാരാബ്ധങ്ങൾ അലട്ടുമ്പോഴും ദാരിദ്ര്യം അതിൻറെ പടുകുടിയിൽ നിന്ന് നമ്മെ പല്ലിളിച്ചു കാട്ടുമ്പോഴും ദുരന്തങ്ങളുടെ പ്രളയങ്ങൾ ജീവിത തുരുത്തിൽ ആഞ്ഞടിക്കുമ്പോഴും ബാല്യത്തിൽ ഉള്ളിൽ ഉറച്ച,  ആത്മാവിൽ നിന്ന് ഉരുകി ഇറങ്ങിയ ചങ്കൂറ്റത്തിന്റെ കഥകൾ നമ്മുടെ ഉപബോധ മനസ്സിൽ നിന്ന് അതിജീവനത്തിന്റെ മന്ത്രങ്ങൾ പറഞ്ഞുതരും... 


അവർ പകർന്നു നൽകിയത് നാടിൻറെ ചരിത്രം കൂടിയായിരുന്നു. ചരിത്രം അറിഞ്ഞു വളർന്ന നമ്മൾ, നാടിൻറെ സംരക്ഷകരും കാവൽക്കാരുമായി മാറി. കഥകൾ അത്ര നിസ്സാരക്കാരല്ല. കാമ്പുള്ള കഥകൾ കാതലുള്ള മരം പോലെ ആണ് 


പൈതൃകവും പാരമ്പര്യവും ഒരു വാക്കായി മാത്രമല്ല,

ഒരു ജീവിതശൈലിയായി നമ്മുടെ ദിനചര്യയിൽ ലയിച്ചിരുന്നതായിരുന്നു. 


സബ്സ്ക്രിപ്ഷനുകൾ ഇല്ലാത്ത അൺലിമിറ്റഡ് കഥകൾ കേട്ട ബാല്യം.


ചിലപ്പോഴൊക്കെ ഒരു നഷ്ടബോധം നമ്മെ പിടികൂടുന്നു. നഷ്ടപ്പെട്ടത് ഒരു കഥയല്ല,

ഒരു തലമുറയുടെ ആത്മാവാണ്. നമ്മൾ പതുക്കെ വിട്ടുപോയ സൗഹൃദങ്ങളും സ്നേഹവും നിശബ്ദമായ രാത്രികളും നക്ഷത്രങ്ങളോട് ചോദിച്ച ചോദ്യങ്ങളും.....


ഡെന്നീസ് കഥാപാത്രം ആമിയോട് പറയുന്ന വാക്കുകൾ

വെറും സംഭാഷണമല്ല.

അത് ഒരു കാലഘട്ടത്തോടുള്ള വിടപറച്ചിലാണ്.

എന്നാലും,

അത് നമ്മെ ഓർമ്മിപ്പിക്കുന്നു —

ഇന്നും കഥകൾ മരിച്ചിട്ടില്ലെന്ന്.

അവ കുറച്ചുപേരുടെ ഹൃദയങ്ങളിൽ

നിശബ്ദമായി ജീവിക്കുന്നു.

ഒരിക്കൽ എങ്കിലും

അവ വീണ്ടും പറയപ്പെടും,

വീണ്ടും കേൾക്കപ്പെടും,

മുത്തശി കഥകളായി തന്നെ....


സ്നേഹിതാ, ഒരു കഥ പറഞ്ഞ് തരാവോ?  


നന്ദി 

Thursday, January 8, 2026

ENGLISH GRAMMAR | WORKSHEET | SSLC 2026 | CLASS 10 | SCERT | NEW TEXT

 

ENGLISH GRAMMAR | WORKSHEET | SSLC 2026 | CLASS 10 | SCERT

 

1.    Edit the passage. The errors are in bold.

The charioter tells the king that he is chasing a spoted deer. The king want the deer to stop running. The king tells him that the deer has been making the chase a long one. A deer often looks behind and the king sees that he, the deer, has a beautiful neck. The deer is affraid and his body has shrank. He is afraid of being hit by the arrow.

 2.    Complete the paragraph using appropriate forms of the phrasal verbs given in brackets.

The team had to (i) ........ a new strategy after the initial plan (ii)......... so the manager told everyone to (iii) ........ the competitors' methods and (iv) ......... fresh ideas by morning, urging them not to (v) ........ despite the tight deadline.

(put forward, fall through, come up with, give up, look into)

3.     Complete the following passage choosing the right words from the brackets.

...... (i) the new fiscal quarter began, the leadership team has been focused ........ (ii) fostering innovation ........ (iii) every department. They believe significant breakthroughs can only happen when ideas are shared freely, moving ........ (iv) unnecessary bureaucratic hurdles. The commitment ........ (v) improvement must resonate ........ (vi) the entire organization to truly succeed.

(for, on, since, within, without, from)

 

4.     Complete the following conversation between German Officer and Szpilman. (5 x 1 = 5)

German Officer: What did you do for (i) ........?

Szpilman: I am a (ii) ........ .

German Officer: Okay. Follow me to the next room. There is a (iii) ..... there. I want you to (iv) ........ on the piano.

Szpilman: I will play Chopin's Nocturne.

German Officer: It was wonderful. It is not safe here for you. I will take you out of the city into a

village where (v) ........................

 

5.    Report the following dialogue. 

Pelayo: Elisenda, come with me. There is an old man lying face down in our courtyard.

Elisenda: Can't you see I am putting pads on our sick baby?

 

6.         Complete the paragraph using the appropriate forms of the phrasal verbs given in brackets

Mark always (i) ..... early, even on weekends. This morning, he needed to (ii) ....... the pile of papers on his desk before his big presentation. He was running late, so he quickly iii) .......a clean shirt and rushed out the door. On the way, he had to (iv)....... a detour because of road construction. He was relieved when he finally made it to the office and could (v) ...... his important work

(look out for, sort out, get on with, get up, put on)

7.    Complete the following passage choosing the right words from the brackets.

It was impossible to imagine a good hike ......(i) proper planning. Maria checked her map……………(ii)  the third time, making sure she was still ..... (iii) the right trail. She had been walking ...... (iv) the dense woods......(v) the river all morning. ……………….. (vi) the beautiful scenery, the silence was what she enjoyed most. She knew that getting lost was a risk, but she was prepared to face any challenge that came her way.

(on, besides, through, by, without, for)

8.    Complete the following conversation between Mr. Student and Teresa?

Mr. Student: Where does Boles live?

Teresa: There is no Boles.

Mr. Student: Then why do you write to someone who (i) .... ?

Teresa: If it is so hard for you to write to Boles, take the (ii) ...... Others will write for

Mr. Student: Pardon me. I did not want to offend you. But please let me know why should you to someone who does not exist?

Teresa: I write to him and he ... ...iii) me and this will…………(iv). You wrote a letter to Boles and I gave it to ……………. v) it to me and I then imagined that Boles was there.

9.    Report the following dialogue:

Anasuya: Shakuntala, the vine that you named 'Light of the Grove' has chosen the mango tree as her husband.

Shakuntala: Anasuya, now I know why people call you a flatterer.

 

ANSWERS

1.    1. Charioteer, spotted, wants, the, afraid, shrunk

2. Phrasal verbs

(i) come up with
(ii) fell through
(iii) look into
(iv) put forward
(v) give up

       3. Right words

(i) Since
(ii) on
(iii) from
(iv) without
(v) for
(vi) within

      4. Conversation completion

(i) living
(ii) pianist
(iii) piano
(iv) play
(v) you will be safe

        5. Reported speech

Pelayo told Elisenda to come with him and said that there was an old man lying face down in their courtyard. Elisenda asked if he could see she was putting pads on their sick baby.

 

6. Phrasal verbs

(i) gets up
(ii) sort out
(iii) put on
(iv) look out for
(v) get on with

 

7. Right words

(i) without
(ii) for
(iii) on
(iv) through
(v) by
(vi) Besides

 

8. Conversation completion

(i) does not exist
(ii) paper
(iii) answers
(iv) continue
(v) read

 

9. Reported speech

Anasuya told Shakuntala that the vine she had named Light of the Grove had chosen the mango tree as her husband. Shakuntala replied that then she knew why people called her  a flatterer.