Wednesday, February 22, 2017

നിഴല്‍

         

നിഴല്‍

        വർണ്ണവിവേചനം ഏർപെടുത്താത്ത അസ്ഥിതത്വത്തിന്റെ അടയാളമാണ് നിഴൽ. വലിയവെനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ കാലമനുസരിച്ച് നിന്നെ അടയാളപ്പെടുത്തുന്ന ദൈവത്തിന്റെ വരകളാണ് അവ. നിഴൽ പോലും കൂട്ടിനില്ലാത്ത കാലം ഉണ്ടെന്നത് അപകട സൂചനയാണ്. ഏകനാകും എന്നത് തന്നെ. ചിന്തകളും ശരികളും സൗഹൃദങ്ങളും ഒന്നും ഉണ്ടാവില്ല. അധി കഠിന മാനസികവ്യഥകളിലൂടെ കടന്ന് പോയപ്പോൾ ക്രിസ്തുവിനും സംഭവിച്ചത് അത് തന്നെ , കൂട്ടായി നിഴൽ പോലെ നടന്നവർ ഓടി ഒളിച്ചു. ഗത് സമനിന്റെ ഇരുളിൽ, കുരിശിന്റെ നിഴൽ വീണ രാത്രിയിൽ ആശ്വാസം നൽകിയത് നിഴലുകൾ ഇല്ലാത്ത ദൂത്മാർ തന്നെ.


                   അല്പം പ്രകൃതി സ്നേഹത്തോട് കൂടെ ചിന്തിക്കുമ്പോൾ നിഴലുകൾ ഇല്ലാത്ത കാലം എന്നത് ഭാരപ്പെടുത്തുന്ന ഭാവനയാണ്. വഴിയോരങ്ങളിൽ, പുഴവക്കിൽ , ആശ്വാസം  നൽകി യിരുന്ന തണലുകൾ എവിടെയോ മറഞ്ഞിരിക്കുന്നു. സ്വാന്തനത്തിന്റെ തണൽമരങ്ങൾ നാം മുറിച്ച് മാറ്റിയിരിക്കുന്നു. ഇല്ല ഒട്ടും മാപ്പില്ല.. ഈ തലമുറയിലുള്ളവരുടെയും വരും തലമുറയിലുള്ളവരുടെയും മാപ്പ് അവർ അർഹിക്കുന്നില്ല.  അത്ര കാര്യമായി ജീവിതത്തെ കാണാൻ സാധിക്കാത്തത് കൊണ്ടാവാം നമ്മുടെ പാതയോരങ്ങളിൽ നിന്ന് തണലുകൾ അപ്രത്യക്ഷമാകുന്നത്. ടാഗോർ പറഞ്ഞത് ഓർക്കുക, " താൻ ഒരിക്കലും അതിന്റെ തണലിൽ ഇരിക്കാൻ പോകുന്നില്ല എന്ന് അറിഞ്ഞിട്ടും ഒരാൾ മരം നടുന്നുണ്ടെങ്കിൽ അയാൾ ജീവിതം എന്തെന്ന് മനസ്സിലാക്കിയിരിക്കുന്നു."
എന്തെന്നാൽ നിഴൽ അത്ര നിസ്സാര കാര്യമല്ല എന്നത് തന്ന, സൗഖ്യമാക്കപ്പെട്ട ഹെസക്കിയാ രാജാവിന് ദൈവം നൽകിയ അടയാളം പത്തടി പിന്നോട്ട് മാറിയ നിഴൽ തന്നെ.  വെളിച്ചത്തെ ഇരുളിൽ    നിന്ന് വേർതിരിച്ചത് മുതൽ വെളിച്ചത്തെ പിന്തുടരുന്നതാണ് നിഴലിന്റെ ജീവിതക്രമം. മരുഭൂമിയിൽ അലഞ്ഞ പഴയ നിയമ ജനതയുടെ കാര്യം ഓർമിക്കുക, അവർക്ക് ആശ്വാസം നൽകിയതും നയിച്ചതും മേഘത്തണൽ തന്നെ. ചുട്ട് പൊള്ളുന്ന കാലഘട്ടങ്ങളിലും അവൻ തെളിച്ച വഴിയോരങ്ങളിലൂടെ കടന്ന് പോകുന്നവരുടെ മേൽ ചൊരിയുന്ന ദൈവ സംരക്ഷണമാണ് നിഴൽ. ദൈവത്തിന്റെ കാരുണ്യം  !        
ആകാശം വിട്ട് പലതും ഭൂമിയിലേക്ക് വന്നതിന്റെ ഓർമ്മ പുസതകമാണല്ലോ പുതിയ നിയമം... മാലാഖമാർ മുതൽ ദൈവം വരെ. അത് കൊണ്ടാകണം മേഘങ്ങളുടെ തണലിൽനിന്ന് മാറി ആളുകളുടെ നിഴലിൽ അഭയം തേടാൻ കാരണം. തെരുവീഥികളിൽ പത്രോസിന്റെ നിഴൽ തങ്ങളുടെ മേൽ പതിയാൻ തിരക്ക് കൂട്ടിയവരെക്കുറിച്ചും അപ്പസ്തോല പ്രവർത്തനങ്ങളിൽ എഴുതിയിട്ടുണ്ടല്ലോ. എത്രയോ വിശുദ്ധ നിഴലുകൾ പതിഞ്ഞ ഭൂമിയിലാണ് ആഭിചാരതയുടെ മന്ത്രക്കളങ്ങളിൽ അശുദ്ധതയുടെ നിഴൽ യുദ്ധം നടക്കുക! 


 എല്ലാം അറിഞ്ഞു വെന്ന് വീമ്പളിക്കയ പണ്ഡിതനും തോറ്റ് പോയത് ആ പഴയ കടത്ത്കാരന്റെ മുമ്പിൽ ആണ്.  മനശാസ്ത്രജ്ഞന്മാരൊക്കെ നിഴലിനെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്, ഒരുവന്റെ അഞ്ജതയുടെ പ്രതീകമായിട്ട്. എത്രയോ ജ്ഞാനത്തിന്റെ കൊടുമുടികൾ കീഴടക്കിയിട്ടും അവന് അവനെക്കുറിച്ച് പോലും മുഴുവൻ വെളിപ്പെട്ട് കിട്ടിയില്ല എന്ന് അറിയുമ്പോൾ ഓർമ്മിക്കണം നമ്മൾ എത്രയോ നിസ്സാരരാണ്. ഞാൻ മനസ്സിലാക്കാത്ത ഒരു നിഴൽ ജീവിതം എന്റെ ഉള്ളിൽ ഉണ്ട്. എനിക്ക് നിന്നെ അറിയാം എന്നൊക്കെ വീമ്പടിക്കുമ്പോൾ ഓർക്കുക, നീ തന്നെ നിന്നെതന്നെ ശരിക്കും അറിഞ്ഞിട്ടില്ല. അങ്ങ് പടിഞ്ഞാറ് സോക്രട്ടീസ് മുതൽ ഇങ്ങ് കിഴക്ക്, ശ്രീ ആദി ശങ്കരൻ വരെ അന്വേഷിച്ചത് ഇതിന്റെ ഉത്തരമായിരുന്നല്ലോ... എന്നിട്ട് നമ്മൾ പറയും, നമുക്ക് എല്ലാം അറിയാന്ന്.... അരുത്, ചുമ്മാ മുതിരാൻ ശ്രമിക്കരുത്.. അന്വേഷണത്തിനൊടുവിൽ ഉത്തരത്തിൽ എത്തി ചേരുന്നത് വരെ! 

ജീവിതത്തിന്റെ നശ്വരതയെ ഓർമിപ്പിക്കാൻ ബൈബിൾ ഉപയോഗിക്കുന്ന ബിംബമാണ് നിഴൽ. നമുക്ക് നിശ്ചയിച്ചിരിക്കുന്ന കാലം നിഴൽ പോലെ കടന്ന് പോകും എന്ന് വി.ഗ്രന്ഥത്തിൽ വായിച്ചത് ഓർക്കണം. (ജ്ഞാനം :2. 5) സങ്കീർത്തകൻ വിലപിക്കുന്നതും നിഴൽ പോലെ കടന്ന് പോകുന്ന ദിനങ്ങളെ ഓർത്താണ്. എത്ര വലിയ കോട്ടകൾ ഉയർത്തിയാലും, ആകാശഗോപുരങ്ങൾ നിർമ്മിച്ചാലും, നാട് നീളെ പ്രതിമകളും സ്മാരക ശിലകളും സ്ഥാപിച്ചാലും മനുഷ്യന്റെ ദിനങ്ങൾ നിഴൽ പോലെ തന്നെ. എത്രയോ രാജാക്കന്മാർ പണി കഴിപ്പിച്ച വെണ്ണക്കൽ ശില്പങ്ങൾ തകർന്നിടത്താണ് ഞാനും നീയും ചവിട്ടി നിൽക്കുക... മണ്ണിനും പെണ്ണിനും പൊന്നിനും വേണ്ടി ഈ ഭൂമിയിൽ എത്രയോ യുദ്ധങ്ങളുടെ ശംഖൊലികൾ മുഴങ്ങിയിരിക്കുന്നു. ആരും ഒന്നും കൊണ്ട് പോയിട്ടില്ല... സർവ്വവും നശിപ്പിക്കുന്ന യുദ്ധങ്ങളുടെ സ്വഭാവം അധികം അശോകന്മാർക്കും ജന്മം കൊടുത്തിട്ടില്ല. എന്നിട്ടും നമ്മൾ സർവ്വതിനോടും നിരന്തരം  യുദ്ധത്തിലാണ്. സമാധാനത്തിന് വേണ്ടിയും യുദ്ധങ്ങൾ! എത്രയോ വിരോധാഭാസം! വെട്ടിപിടിക്കാനും അമിതമായി സ്വന്തമാക്കാനും മനസ്സ് വല്ലാതെ കൊതിക്കുമ്പോൾ ചുമ്മാ നിഴലിനെ നോക്കണം... എത്രയോ വേഗത്തിലാണ് അവ മാഞ്ഞ് പോകുന്നത്. നമ്മുടെ ആയുസ്സും അത് പോലെ തന്നെ. 


പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട  ദൂത്മാരെപ്പോലെ നിഴലുകൾ ഇല്ലാത്ത രാജ്യത്ത് വ്യാപരിക്കാൻ നിത്യ പ്രകാശമായ ദൈവം തുണയ്ക്കട്ടെ.

Friday, February 3, 2017

പരീക്ഷ

പരീക്ഷ

ആഘോഷങ്ങളുടെയും അലങ്കാരങ്ങളുടെയും തിരക്ക് ഒഴിയാത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ മിഴി തുറന്ന് ആസ്വദിക്കാൻ വിഭവങ്ങൾ ഏറെയുണ്ട്. ശിശിരം വസന്തത്തിന് വഴിമാറുന്ന നയന സുന്ദരമായ കാഴ്ച്ചകൾ, ഉത്സവ ലഹരിയിൽ അലംകൃതയായ നാട്ടിന് പുറങ്ങൾ,... അങ്ങനെ ഒരു പാട്.  എന്നാൽ ഈ നാളുകളിൽ തന്നെ അല്ലേ നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളിൽ കനൽ കോരിയിടുന്ന പോലെ 'പരീക്ഷ' വരിക ? ഉത്തരം അത്ര പെട്ടന്ന് കിട്ടാത്ത ഭയമാണ് ഇത്. അന്നും ഇന്നും പരീക്ഷ എന്ന പദം ഭയത്തിന്റെ പര്യയായം തന്നെയാണ്. ആരാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളിൽ ഇത്തരം ഒരു ഭയത്തിന്റെ വിത്ത് പാകിയത്. ഉത്തരം നമ്മുടെ പേരുകൾ തന്നെ ! ജീവതത്തിന്റെ സർവ്വഗതിയും നിർണയിക്കപ്പെടുന്നത് ആ മൂന്ന് മണിക്കൂറുകൾകൊണ്ടാണ് എന്ന് നമ്മൾ തന്നെയല്ലേ പറഞ്ഞ് പഠിപ്പിച്ചത്. ശരിയാണ് പരീക്ഷകൾ പ്രാധാന്യം അർഹിക്കുന്നത് തന്നെ. എന്നാൽ അത് ഒന്നിന്റെയും അവസാനവാക്കല്ല, അവസാന അവസരവും അല്ല. അല്ലേലും പരീക്ഷയേ അല്ലല്ലോ നമ്മുടെ കുഞ്ഞുങ്ങൾ ഭയക്കുന്നത് അതിന്റെ പിന്നാലെ വരുന്ന റിസൾട്ട്നെ അല്ലേ?.....  നമ്മൾ തയ്യാറാക്കിയ അവരുടെ മേലുള്ള  അമിത പ്രതീക്ഷയുടെ പട്ടികയാണ് ഭയത്തിന്റെ നീളം കൂട്ടുന്നത് എന്ന് കൂടി ഓർക്കണം... നമ്മുടെ ഉള്ളിൽ കലങ്ങി മറയുന്ന ആവലാതികളുടെ തിരകളെ അവരുടെ തീരത്തേക്ക് എത്തിക്കരുതേ, പകരം ശുഭാപ്തി വിശ്വാസത്തിന്റെ കഥകളും വചനങ്ങളും പകരണം, പരീക്ഷയെ ഭയപ്പെടുകയല്ല മറിച്ച് അതിനെ സ്നേഹിക്കാൻ പഠിപ്പിക്കണം, റിസൾട്ടിനെക്കുറിച്ചുള്ള അമിത ആകുലതകൾ രോഗികളായി കുഞ്ഞുങ്ങളെ രൂപാന്തരപ്പെടുത്തിയേക്കാം, അത് കൊണ്ട് വിജയം ആഗ്രഹിക്കുകയും പരാജയം പ്രതീക്ഷിക്കുകയും ചെയ്യാൻ പഠിപ്പിക്കണം 
വിദ്യാഭാസത്തിന്റെ പരിണാമ ദശയിൽ അതിന്റെ രൂപത്തിലും ഭാവത്തിലും ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും വിദ്യാർത്ഥി - അധ്യാപക-രക്ഷകർത്തൃ സമൂഹത്തിന്റെ ഉള്ളിൽ നിന്ന് ആ ഭയത്തെ തുടച്ച് നീക്കാൻ പൂർണ്ണമായും സാധിച്ചിട്ടില്ല. (ചെറിയൊരു ഭയം നല്ലത് തന്നെ ) മനുഷ്യരാശിയുടെ  ഉളളിൽ ആദി മുതലേ നിക്ഷേപിക്കപ്പെട്ട വിത്താണ് ഭയം. പരീക്ഷയെ മാത്രമല്ല മറിച്ച് എന്തിനെയും നാം ഭയത്തോടെ വീക്ഷിക്കാറുണ്ട്. ജയിക്കുമോ തോൽക്കുമോ ? വിജയിക്കുമോ പരാജയപ്പെടുമോ? ഉയരുവോ തകരുവോ? ഈ രണ്ട് സാധ്യതകളല്ലേ എല്ലാത്തിന്റെയും അവസാനം. പരീക്ഷയായാലും ജീവിതത്തെ കുലുക്കുന്ന പരീക്ഷണങ്ങൾ ആയാലും കുടുംബ ബന്ധങ്ങൾ ആയാലും ഉത്തരവാദിത്വങ്ങൾ ആയാലും ഫലം ഇവയിലേതെങ്കിലും ഒന്ന് തന്നെ. ഓർമിക്കുക, തോൽവി എന്നത് വീഴുന്നതല്ല മറിച്ച് വീണിട്ട് എഴുന്നേൽക്കാത്തത് ആണ്.  തോൽവികളിൽ നിന്ന് പാഠങ്ങൾ ഉൾകൊള്ളണം എന്നൊക്ക മുതിർന്നവർ പറയുന്നത് പരമമായ സത്യം തന്നെയാണ്. പുതു തലമുറക്ക് അറിയാത്ത സത്യം. അപഹാസ്യതയുടെയും അപമാനത്തിന്റെയും കനൽവഴികൾ താണ്ടേണ്ടി വരുമ്പോൾ മരണത്തിന്റെ തുരുത്തിലേക്ക്  നമ്മൾ ആരും പോകരുത്. ആരെയും പറഞ്ഞ് വിടരുത്. പത്രത്തിൽ വരുന്ന ഒരു കോളം വാർത്തക്കപ്പുറത്ത് ഒരു വിപ്ലവും ഒരാളുടെ മരണം സൃഷ്ട്ടിക്കില്ല. നമ്മൾ തിരിച്ചറിയേണ്ടതും പരിശീലിക്കേണ്ടതും അതിജീവനത്തിന്റെ സുവിശേഷമാണ്. മനുഷ്യ പ്രയ്ത നത്തിന്റെ ഏടുകളെ മനോഹരമായി വർണിച്ച ഹെമിങ്ങ് വേയുടെ കിഴവും കടലിലും നമ്മൾ വായിക്കുന്നത് പോലെ ‘മനുഷ്യനെ നശിപ്പിക്കാം, എന്നാൽ തോൽപ്പിക്കാനാവില്ല’.  പ്രശ്നങ്ങളുടെയും , തോൽവികളുടെയും തിരമാലകൾ അലയടിച്ച് ജീവിത വഞ്ചിയിലേക്ക് ഉയരുമ്പോൾ ഓർമിക്കണം , അമരത്ത് യേശു ഉറങ്ങുന്നുണ്ട്. നിന്റെ ഏത് പ്രശനങ്ങൾക്കും തോൽവികൾക്കും പരിഹാരം ഒരു മുഴം കയറല്ല , മറിച്ച് ക്രിസ്തുവാണ്. പ്രശനങ്ങൾ ഉണ്ടന്ന് ദൈവത്തോടല്ല ,മറിച്ച് എനിക്കൊരു ദൈവം  ഉണ്ടന്ന് പ്രശനങ്ങളോട് പറയുക. ആഗതമാകുന്ന പരീക്ഷകളോട്, പരീക്ഷണങ്ങളോട്, പറയണം എനിക്കൊരു ദൈവം ഉണ്ട്. റിസർട്ടിനെ ഓർത്ത് നമ്മൾ എന്തിന് വേവലാതിപെടണം.പരീക്ഷാക്കാലങ്ങളെ ആസ്വദിക്കുക,  സ്നേഹിക്കുക. 

ഓർമ്മിക്കുക എല്ലാ മഹാന്മാരും ജീവിതത്തിൽ എവിടെയെങ്കിലും തോറ്റ് പോയവരാണ്, എന്നാൽ തോറ്റ് പോയവർ എല്ലാം മഹാന്മർ ആയിട്ടില്ല. ഒരിക്കൽ ക്രിസ്തുവിനെ തള്ളി പറഞ്ഞവനായിരുന്നു നമ്മുടെ ആദ്യത്തെ മാർപാപ്പ. വീഴ്ച്ചകല്ല നിന്നെ നിർവചിക്കുന്നത്, മറിച്ച് നേട്ടങ്ങളാണ്. ഒരിക്കൽ കൂടി പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും  നല്ലൊരു പരീക്ഷക്കാലം നേർന്ന് കൊണ്ട് നിർത്തുന്നു.

MERCY THE BEATING HEART OF GOSPEL

MERCY THE BEATING HEART OF GOSPEL
 Speech |



“A thousand times I have failed, still your mercy remains…. Should i stumble again, I am caught in your grace”

Respected judges, teachers, and my dear friends,
 This is the hope that we live…it’s the belief that motivate us to continue our pilgrimage….Here, we trust ourselves for the pardon of our omissions… Yes of course, mercy is the motivating virtue for those who failed in their holy pilgrimage…like a sun; it spreads its hopeful rays to all kind of beings… its bigger than our mistakes..Greater than our sins… we realize the words and acts of mercy from the life of Jesus, the greatest manifestation of merciful father! What he gives to the earth is on mercy, what he does on the earth is mercy, what he preaches in the earth is mercy…so…entirely gospel is the synonym of mercy… the fuel for my life…  Its the sun that raises in my shore spreading the rays of hope…  
Scripture clearly affirms that God is “the Father of mercies and the God of all consolation” (2 Cor 1:3).  Our God is “rich in mercy” (Eph 2:4).  One of Jesus’ best known parables is that of the “merciful father” or else we often read it as the parable of prodigal son’ (Lk 15:11-32).  The magnanimous father shows his overflowing love, mercy and compassion to both of his sons.  There is great rejoicing because the younger brother, presumably dead, has returned alive.  A close reading of this narrative reveals the overflowing mercy and tenderness of the compassionate father. The signs he works, especially in the face of sinners, the poor, the marginalized, the sick, and the suffering, are all meant to teach mercy.  Everything in him speaks of mercy.  Nothing in him is devoid of compassion”. Jesus “felt deep compassion” for the crowds.  Jesus spoke many parables devoted to mercy: the lost sheep, the lost coin, and the father with two sons… My thoughts now turn to the Mother of Mercy….  No one has penetrated the profound mystery of the incarnation like Mary.  Her entire life was patterned after the presence of mercy made flesh….  She treasured divine mercy in her heart….  Her hymn of praise was dedicated to the mercy of God….  At the foot of the cross, Mary, together with John, the disciple of love, witnessed the words of forgiveness spoken by Jesus.  This supreme expression of mercy towards those who crucified him shows us the point to which the mercy of God can reach. If any one suggest me to summarize the gospel shortly, I will definitely write Mercy”…
Let me remain by quoting the lines which I have cite in the beginning…

““A thousand times I have failed, still your mercy remains…. Should I stumble again, I am caught in your grace”