പരീക്ഷ
ആഘോഷങ്ങളുടെയും അലങ്കാരങ്ങളുടെയും തിരക്ക് ഒഴിയാത്ത
ഫെബ്രുവരി, മാർച്ച് മാസങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ മിഴി തുറന്ന്
ആസ്വദിക്കാൻ വിഭവങ്ങൾ ഏറെയുണ്ട്. ശിശിരം വസന്തത്തിന് വഴിമാറുന്ന നയന സുന്ദരമായ
കാഴ്ച്ചകൾ, ഉത്സവ ലഹരിയിൽ അലംകൃതയായ നാട്ടിന് പുറങ്ങൾ,... അങ്ങനെ ഒരു പാട്.
എന്നാൽ ഈ നാളുകളിൽ തന്നെ അല്ലേ നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളിൽ കനൽ
കോരിയിടുന്ന പോലെ 'പരീക്ഷ' വരിക ? ഉത്തരം അത്ര പെട്ടന്ന് കിട്ടാത്ത ഭയമാണ് ഇത്. അന്നും ഇന്നും
പരീക്ഷ എന്ന പദം ഭയത്തിന്റെ പര്യയായം തന്നെയാണ്. ആരാണ് നമ്മുടെ കുഞ്ഞുങ്ങളുടെ
ഉള്ളിൽ ഇത്തരം ഒരു ഭയത്തിന്റെ വിത്ത് പാകിയത്. ഉത്തരം നമ്മുടെ പേരുകൾ തന്നെ !
ജീവതത്തിന്റെ സർവ്വഗതിയും നിർണയിക്കപ്പെടുന്നത് ആ മൂന്ന് മണിക്കൂറുകൾകൊണ്ടാണ് എന്ന് നമ്മൾ തന്നെയല്ലേ
പറഞ്ഞ് പഠിപ്പിച്ചത്. ശരിയാണ് പരീക്ഷകൾ പ്രാധാന്യം അർഹിക്കുന്നത് തന്നെ. എന്നാൽ
അത് ഒന്നിന്റെയും അവസാനവാക്കല്ല, അവസാന അവസരവും അല്ല. അല്ലേലും പരീക്ഷയേ അല്ലല്ലോ നമ്മുടെ
കുഞ്ഞുങ്ങൾ ഭയക്കുന്നത് അതിന്റെ പിന്നാലെ വരുന്ന റിസൾട്ട്നെ അല്ലേ?..... നമ്മൾ
തയ്യാറാക്കിയ അവരുടെ മേലുള്ള അമിത പ്രതീക്ഷയുടെ പട്ടികയാണ് ഭയത്തിന്റെ നീളം
കൂട്ടുന്നത് എന്ന് കൂടി ഓർക്കണം... നമ്മുടെ ഉള്ളിൽ കലങ്ങി മറയുന്ന ആവലാതികളുടെ
തിരകളെ അവരുടെ തീരത്തേക്ക് എത്തിക്കരുതേ, പകരം ശുഭാപ്തി വിശ്വാസത്തിന്റെ കഥകളും വചനങ്ങളും പകരണം, പരീക്ഷയെ
ഭയപ്പെടുകയല്ല മറിച്ച് അതിനെ സ്നേഹിക്കാൻ പഠിപ്പിക്കണം, റിസൾട്ടിനെക്കുറിച്ചുള്ള
അമിത ആകുലതകൾ രോഗികളായി കുഞ്ഞുങ്ങളെ രൂപാന്തരപ്പെടുത്തിയേക്കാം, അത് കൊണ്ട് വിജയം
ആഗ്രഹിക്കുകയും പരാജയം പ്രതീക്ഷിക്കുകയും ചെയ്യാൻ പഠിപ്പിക്കണം
വിദ്യാഭാസത്തിന്റെ പരിണാമ ദശയിൽ അതിന്റെ രൂപത്തിലും
ഭാവത്തിലും ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും വിദ്യാർത്ഥി -
അധ്യാപക-രക്ഷകർത്തൃ സമൂഹത്തിന്റെ ഉള്ളിൽ നിന്ന് ആ ഭയത്തെ തുടച്ച് നീക്കാൻ
പൂർണ്ണമായും സാധിച്ചിട്ടില്ല. (ചെറിയൊരു ഭയം നല്ലത് തന്നെ ) മനുഷ്യരാശിയുടെ
ഉളളിൽ ആദി മുതലേ നിക്ഷേപിക്കപ്പെട്ട വിത്താണ് ഭയം. പരീക്ഷയെ മാത്രമല്ല
മറിച്ച് എന്തിനെയും നാം ഭയത്തോടെ വീക്ഷിക്കാറുണ്ട്. ജയിക്കുമോ തോൽക്കുമോ ? വിജയിക്കുമോ
പരാജയപ്പെടുമോ? ഉയരുവോ തകരുവോ? ഈ രണ്ട് സാധ്യതകളല്ലേ എല്ലാത്തിന്റെയും അവസാനം.
പരീക്ഷയായാലും ജീവിതത്തെ കുലുക്കുന്ന പരീക്ഷണങ്ങൾ ആയാലും കുടുംബ ബന്ധങ്ങൾ ആയാലും
ഉത്തരവാദിത്വങ്ങൾ ആയാലും ഫലം ഇവയിലേതെങ്കിലും ഒന്ന് തന്നെ. ഓർമിക്കുക, തോൽവി എന്നത്
വീഴുന്നതല്ല മറിച്ച് വീണിട്ട് എഴുന്നേൽക്കാത്തത് ആണ്. തോൽവികളിൽ നിന്ന്
പാഠങ്ങൾ ഉൾകൊള്ളണം എന്നൊക്ക മുതിർന്നവർ പറയുന്നത് പരമമായ സത്യം തന്നെയാണ്. പുതു
തലമുറക്ക് അറിയാത്ത സത്യം. അപഹാസ്യതയുടെയും അപമാനത്തിന്റെയും കനൽവഴികൾ താണ്ടേണ്ടി
വരുമ്പോൾ മരണത്തിന്റെ തുരുത്തിലേക്ക് നമ്മൾ ആരും പോകരുത്. ആരെയും പറഞ്ഞ്
വിടരുത്. പത്രത്തിൽ വരുന്ന ഒരു കോളം വാർത്തക്കപ്പുറത്ത് ഒരു വിപ്ലവും ഒരാളുടെ മരണം സൃഷ്ട്ടിക്കില്ല. നമ്മൾ
തിരിച്ചറിയേണ്ടതും പരിശീലിക്കേണ്ടതും അതിജീവനത്തിന്റെ സുവിശേഷമാണ്. മനുഷ്യ പ്രയ്ത
നത്തിന്റെ ഏടുകളെ മനോഹരമായി വർണിച്ച ഹെമിങ്ങ് വേയുടെ കിഴവും കടലിലും നമ്മൾ
വായിക്കുന്നത് പോലെ ‘മനുഷ്യനെ നശിപ്പിക്കാം, എന്നാൽ തോൽപ്പിക്കാനാവില്ല’.
പ്രശ്നങ്ങളുടെയും , തോൽവികളുടെയും തിരമാലകൾ അലയടിച്ച് ജീവിത വഞ്ചിയിലേക്ക്
ഉയരുമ്പോൾ ഓർമിക്കണം , അമരത്ത് യേശു ഉറങ്ങുന്നുണ്ട്. നിന്റെ ഏത് പ്രശനങ്ങൾക്കും
തോൽവികൾക്കും പരിഹാരം ഒരു മുഴം കയറല്ല , മറിച്ച് ക്രിസ്തുവാണ്. പ്രശനങ്ങൾ ഉണ്ടന്ന് ദൈവത്തോടല്ല ,മറിച്ച്
എനിക്കൊരു ദൈവം ഉണ്ടന്ന് പ്രശനങ്ങളോട് പറയുക. ആഗതമാകുന്ന പരീക്ഷകളോട്, പരീക്ഷണങ്ങളോട്, പറയണം എനിക്കൊരു
ദൈവം ഉണ്ട്. റിസർട്ടിനെ ഓർത്ത് നമ്മൾ എന്തിന് വേവലാതിപെടണം.പരീക്ഷാക്കാലങ്ങളെ
ആസ്വദിക്കുക, സ്നേഹിക്കുക.
ഓർമ്മിക്കുക എല്ലാ മഹാന്മാരും ജീവിതത്തിൽ എവിടെയെങ്കിലും
തോറ്റ് പോയവരാണ്, എന്നാൽ തോറ്റ് പോയവർ എല്ലാം മഹാന്മർ ആയിട്ടില്ല. ഒരിക്കൽ
ക്രിസ്തുവിനെ തള്ളി പറഞ്ഞവനായിരുന്നു നമ്മുടെ ആദ്യത്തെ മാർപാപ്പ. വീഴ്ച്ചകല്ല
നിന്നെ നിർവചിക്കുന്നത്, മറിച്ച് നേട്ടങ്ങളാണ്. ഒരിക്കൽ കൂടി പരീക്ഷക്ക്
തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും നല്ലൊരു പരീക്ഷക്കാലം നേർന്ന്
കൊണ്ട് നിർത്തുന്നു.

It may do good thanks
ReplyDeleteIt may do good thanks
ReplyDeletethank you..
Delete