വിദേശത്തേയ്ക്ക് ജോലിക്ക് പോയതായിരുന്നു ജിയ. ജിയാ പോയതിൽ അവളുടെ ഭർത്താവായ ജോണിന്റെ ദുഃഖം ഇനിയും മാറിയിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസം ആയിട്ടും അമ്മയെ കാണാൻ പറ്റാത്ത കൊണ്ടുള്ള വിഷമം മകളായ എട്ട് വയസ്സുകാരി ജീന യ്ക്കും ഉണ്ട്. ഞായറാഴ്ച പള്ളിയിൽ വെച്ച് കണ്ടപ്പോൾ പലരും ഈ കാര്യം ജോണിനോടും ചോദിച്ചിട്ടുണ്ടായിരുന്നു. പലരും ഇതൊക്കെ ഇപ്പൊ സാധാരണമല്ലേ എന്ന് ആറ്റിട്യൂട്ടിൽ നിസ്സാരമാക്കി ഒഴിവാക്കുകയായിരുന്നു.
എന്റേത് എന്നും വലുതും, നിന്റേത് എന്നും നോർമൽ ആയിട്ടുള്ള കാര്യവുമായി പരിഗണിക്കുക എന്നാണല്ലോ നമ്മുടെ ഇപ്പോഴത്തെ ഒരു മനോഭാവം.
മുതിർന്നവരുടെ നാടകങ്ങൾക്കിടയിൽ രണ്ട് കുഞ്ഞുങ്ങളുടെ സംസാരം കേട്ടവരുടെ ഹൃദയത്തെ ഉലച്ചു.
ജീനയോടു അവളുടെ കൂട്ടുകാരി ചോദിച്ചു,
എന്തിനാ നീ കരയണേ?
എന്റെ മമ്മി പോയി...
എങ്ങോട്ട് ?
ജോലിക്ക് പോയി... ഇനി കുറെ കഴിഞ്ഞേ വരൂ .....
വരൂലേ ?
വരും... ജീനാമോൾക്കുള്ള ചോക്ലേറ്സും കൊണ്ട് വരും
പിന്നെ, എന്തിനാ വിഷമിക്കുന്നെ... എന്റെ മമ്മി യെ പോലെ ഒരിക്കലും വരത്തെ ഇടത്തേക്ക് അല്ലല്ലോ പോയെ.... നിന്റെ മമ്മി തിരിച്ചു വരുലോ.... പിന്നെ, എന്തിനാ വിഷമിക്കുന്നെ
അവൾ നേർത്ത പുഞ്ചിരിയോടെ ജീനയുടെ കൈ പിടിച്ചു കളിക്കാൻ വിളിച്ചു.... കേട്ടു നിന്ന വർഗീസ് ചേട്ടൻ കണ്ണ് തുടച്ചു.... ചട്ട ഇട്ട് പള്ളിയിൽ വന്ന ചേടത്തി കുരിശ് വരച്ച് മുന്നോട്ട് പോയി....
പല കീറാമുട്ടി ചോദ്യങ്ങൾക്കും, സങ്കടങ്ങൾക്കും കുഞ്ഞുങ്ങളുടെ രീതി വളരെ നല്ല മരുന്നാണ്.
No comments:
Post a Comment